ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയില്‍; അറസ്റ്റ് വാഹന പരിശോധനയ്ക്കിടെ

News Desk
0 Min Read

കാസർകോട്: സമൂഹമാധ്യമ ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി അറസ്റ്റിൽ. വിദ്യാനഗർ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വാഹന പരിശോധന നടക്കുന്നതിനിടെ സംശയം തോന്നി തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാളുടെ പക്കൽ നിന്ന് 3.61 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാൾ കുറച്ചു നാളായി പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!