മുംബൈ: സഊദിയിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നത് വീണ്ടും നീട്ടി ഇൻഡിഗോ എയർ. ചില സർവീസുകൾ നവംബർ 21 വരെയും ചിലത് നവംബർ 30 വരെയുമാണ് നീട്ടിയത്. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, കൂടുതൽ വിവരങ്ങൾ യഥാസമയം പങ്കുവെക്കുമെന്നും എയർലൈൻസ് അറിയിച്ചു.
ഇന്ത്യയിൽ നിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്തത് 2026 നവംബർ 21 വരെയും, റിയാദിലേക്കും ദമ്മാമിലേക്കുമുള്ള വിമാന സർവീസുകൾ 2026 നവംബർ 30 വരെയുമാണ് വീണ്ടും നീട്ടിയത്. ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, യാത്രക്കാർക്ക് കൃത്യസമയത്ത് സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
