റിയാദ് / മനാമ: സൗദി അറേബ്യയെയും അയല്‍രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കര അതിര്‍ത്തികളില്‍ ഗതാഗത തിരക്കില്‍ മുന്‍പന്തിയില്‍ കിംഗ് ഫാഹദ് കോസ്വേ (ഗശിഴ എമവറ ഇമൗലെംമ്യ).
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2025-ലെ റോഡ് ട്രാന്‍സ്പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിന് പ്രകാരം, രാജ്യത്തെ ആകെ കരമാര്‍ഗ്ഗ യാത്രാ ഗതാഗതത്തിന്റെ 49.1 ശതമാനവും നടന്നത് കിംഗ് ഫാഹദ് കോസ്വേ വഴിയാണ്. 12.2 ശതമാനം യാത്രക്കാരുമായി അല്‍ ഖഫ്ജി (അഹ ഗവമളഷശ) അതിര്‍ത്തി രണ്ടാം സ്ഥാനത്തെത്തി.
കഴിഞ്ഞ വര്‍ഷം സൗദിയുടെ വിവിധ കര അതിര്‍ത്തികള്‍ വഴി 7.07 കോടിയിലധികം യാത്രക്കാരാണ് സഞ്ചരിച്ചത്. 2024-നെ അപേക്ഷിച്ച് യാത്രാ നിരക്കില്‍ 7.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിര്‍ത്തികള്‍ വഴി സൗദിയിലേക്ക് പ്രവേശിച്ചവരുടെ എണ്ണം 3.7 കോടിയിലധികവും പുറത്തുപോയവരുടെ എണ്ണം 3.37 കോടിയുമാണ്.
അതേസമയം, ബഹ്റൈന്‍ ഓപ്പണ്‍ ഡാറ്റാ പോര്‍ട്ടലില്‍ നാഷണാലിറ്റി, പാസ്പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്സ് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് സൗദിയില്‍ നിന്ന് മാത്രം 1.7 കോടിയോളം സന്ദര്‍ശകരാണ് കോസ്വേ വഴി ബഹ്റൈനില്‍ എത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇരുവശങ്ങളിലേക്കുമായി നടന്ന ആകെ യാത്രാ നീക്കങ്ങള്‍ 3.34 കോടിയിലെത്തി.
ബഹ്റൈന്‍ അധികൃതരുടെ കൃത്യമായ കണക്കുകള്‍ പ്രകാരം 1,66,53,820 പേര് സൗദിയില്‍ നിന്ന് ബഹ്റൈനിലേക്ക് പ്രവേശിച്ചപ്പോള്‍ 1,67,11,284 പേര് തിരിച്ച് സൗദിയിലേക്ക് യാത്രയായി. ഇരുവശങ്ങളിലേക്കുമായി നടന്ന ആകെ 3,33,65,104 യാത്രാ നീക്കങ്ങള്‍ 2024-ലെ കണക്കുകളേക്കാള്‍ 2 ശതമാനത്തോളം വര്‍ധനവാണ് കാണിക്കുന്നത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
