തേനി: തമിഴ്നാട്ടിലെ തേനിയിൽ റോഡിൽ റീൽസ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത പൊലിസ് ഉദ്യോഗസ്ഥനെ മദ്യപസംഘം തല്ലിക്കൊന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ പൊതുറോഡിൽ വാഹനങ്ങൾ തടഞ്ഞിട്ട് പടക്കം പൊട്ടിക്കുകയും ഇത് മൊബൈൽ ഫോണിൽ റീൽസായി ചിത്രീകരിക്കുകയും ചെയ്തിരുന്നു.
വിവരം അറിഞ്ഞെത്തിയ സ്പെഷൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാർ, റീൽസ് ചിത്രീകരണവും പടക്കം പൊട്ടിക്കലും തടയാൻ ശ്രമിച്ചു. എന്നാൽ ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനുമായി സംഘം വാക്കേറ്റത്തിനൊടുവിൽ പ്രകോപിതരായി കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.സ്പെഷൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാറാണ് (56) കൊല്ലപ്പെട്ടത്.
സംഭവത്തിൽ നാല് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. തേനിക്ക് സമീപം സമധർമ്മപുരത്ത് ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സെന്തിൽ കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഇതിനോടകം നാല് പേരെ പിടികൂടിയിട്ടുണ്ടെന്നും അക്രമത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലിസ് വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
