മുംബൈ: മുംബൈയിൽ വിമാനത്താവളത്തിൽ 10 ചെറിയ ഗൾഫ് വിമാനക്കമ്പനികൾക്ക് സർവീസ് നിഷേധിച്ചു. നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ, നിലവിൽ മുംബൈ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന വിമാനക്കമ്പനികളോട് നവി മുംബൈയിലേക്ക് മാറാൻ അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന വിമാനത്താവള അധികൃതർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടി.
ഒമാനിൽ നിന്നുള്ള ഒമാൻ എയർ, ബഹ്റൈനിലെ ഗൾഫ് എയർ, ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യ, കുവൈറ്റിലെ കുവൈറ്റ് എയർവേയ്സ്, ജസീറ എയർവേയ്സ്, ദോഹ ആസ്ഥാനമായുള്ള ഖത്തർ എയർവേയ്സ്, കൂടാതെ സഊദി അറേബ്യയിൽ നിന്നുള്ള ഫ്ലൈഡീൽ (Flyadeal), ഫ്ലൈനാസ് (Flynas), റിയാദ് എയർ, സഊദിയ (Saudia) എന്നീ വിമാനക്കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.
മുംബൈ വിമാനത്താവളത്തിൽ നിന്ന് 14 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെക്കാനും, പകരം നവി മുംബൈയിൽ നിന്ന് ഈ സർവീസുകൾ നടത്താനും പദ്ധതിയിടുന്നതിനിടയിലാണ് ഈ മാറ്റം. ബഹ്റൈൻ, ദമാം, ധാക്ക, ദോഹ, ഫുജൈറ, ജക്കാർത്ത, ജിദ്ദ, കാഠ്മണ്ഡു, കുവൈറ്റ് സിറ്റി, മദീന, മസ്കറ്റ്, റാസ് അൽ ഖൈമ, റിയാദ്, ഷാർജ എന്നിവയാണ് ഈ ലക്ഷ്യസ്ഥാനങ്ങൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
