ഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളി യുവാക്കൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി ഷാരിഖ്, കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് രമേഷ് കുമാർ എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ ആലപ്പുഴ സ്വദേശി അജ്മലിനെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും ഒരു കാറ്ററിങ് സർവീസ് സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. നിലവിൽ മൃതദേഹങ്ങൾ ഷാർജ അൽഖാസിമി ആശുപത്രി മോർച്ചറിയിലാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
