അമിതവേഗത്തിൽ വന്ന ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം, അപകടം ജിമ്മിൽനിന്ന് മടങ്ങുമ്പോൾ

News Desk
1 Min Read

കാക്കനാട്: ഇൻഫോപാർക്ക് റോഡിലെ കുഴിക്കാട്ടുമൂല ജം‍ക‍്ഷനു സമീപം റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതി, അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചു മരിച്ചു.

കുസുമഗിരി ഹൊയ്ശാല ഇ ഹോംസിൽ താമസിക്കുന്ന തൃശൂർ തോളൂർ പുളിഞ്ചേരി കായമ്പിള്ളിയിൽ എ.അക്ഷര (29) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 2ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ. ഓമനക്കുട്ടന്റെയും ലീലയുടെയും മകളാണ്. ഭർത്താവ്: എടപ്പാൾ പന്താവൂർ സ്വദേശി വരുൺ. സഹോദരി: അരുണിമ.

ഇൻഫോപാർക്കിലെ ഇ.വൈ കമ്പനി ജീവനക്കാരിയാണ് അക്ഷര. ഫിറ്റ്നസ് സെന്ററിൽ നിന്നു മടങ്ങവേ ഇന്നലെ രാവിലെ 8.20നായിരുന്നു അപകടം. റോഡരികിലൂടെ പരമാവധി വശം ചേർന്നു നടന്നു വരികയായിരുന്ന അക്ഷരയെ എതിർ ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന ഇൻഫോപാർക്ക് –എറണാകുളം റൂട്ടിലെ ‘മലയിൽ’ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അക്ഷരയുടെ ദേഹത്തു കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബസ് ഓടിച്ചിരുന്ന കാക്കനാട് സ്വദേശി ബിനോയിയെ (43) ഇൻഫോപാർക്ക് പൊലീസ് പിടികൂടി. ബസും കസ്റ്റഡിയിലെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!