- സഹോദരങ്ങൾ എല്ലാം 18 വയസ്സിന് താഴെയുള്ളവരാണ്
ഇന്റർനാഷണൽ ഡസ്ക്: അമ്മയെയും അഞ്ച് സഹോദരങ്ങളെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്. അലക്സാണ്ട്രിയയിലാണ് ദാരുണ സംഭവം നടന്നത്. അലക്സാണ്ട്രിയയിൽ കർമൂസ് പ്രദേശത്ത് ഒരു ഈജിപ്ഷ്യൻ യുവാവ് ആണ് തന്റെ മാതാവിനെയും അഞ്ച് സഹോദരങ്ങളെയും അവരുടെ വീടിനുള്ളിൽ വെച്ച് ഹീനമായ കുറ്റകൃത്യത്തിലൂടെ കൊലപ്പെടുത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ ഇരകളിൽ സംശയിക്കപ്പെടുന്നയാളുടെ അമ്മയും മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്ന അഞ്ചു സഹോദരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി, ഇവരെല്ലാം 18 വയസ്സിന് താഴെയുള്ളവരാണ്.
ഈജിപ്ഷ്യൻ സുരക്ഷാ സേന നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ: മാതാവ് വിദേശത്ത് ജോലി ചെയ്യുന്ന ഒരു അറബ് പൗരനെ വിവാഹം കഴിച്ചിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് യുവതി വിവാഹമോചനം നേടിയെന്നും ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും കണ്ടെത്തി. ഇതിന്റെ ബാക്കി പത്രമാണ് ദാരുണ കൊലപാതകം.
ഇതേ ചൊല്ലിയുള്ള സംസാരത്തിനിടെ ഇവർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒടുവിൽ മകൻ അമ്മയെയും കൊലപ്പെടുത്തി. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. പക്ഷെ, നാട്ടുകാരുടെ ഇടപെടൽ അദ്ദേഹത്തെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ്അ സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തിന്റെ പൂർണ്ണമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ ഫോട്ടോഗ്രാഫിക് പരിശോധനയും അന്വേഷണ സംഘം നടത്തുന്നുണ്ട്. സംഭവം ഏറെ ഞെട്ടൽ ഉണ്ടാക്കുന്നതാണെന്ന് പരിസരവാസികൾ പ്രതികരിച്ചു. “ഒരു കുടുംബം തൽക്ഷണം അവരിൽ ഒരാൾ തന്നെ ഇല്ലാതാക്കുന്നത് കാണുന്നത് ചിന്തിക്കാൻ പോലും കഴിയാത്തതാണ്.” പ്രദേശവാസി പറഞ്ഞു.





