പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

News Desk
1 Min Read

തലശ്ശേരി: കടുത്ത പനിയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി തലായി ലക്ഷ്മണ നിവാസില്‍ ദക്ഷിത് ബാബു (15) ആണ് മരിച്ചത്

ഒരാഴ്ചയിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെങ്കിലും മരണകാരണമായ രോഗബാധ ഏതെന്ന് വ്യക്തമായിട്ടില്ല. ദക്ഷിതിന് ബാധിച്ച പനി നിയന്ത്രണവിധേയമാകാതിരുന്നതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്‌കൂളിലെത്തി വിശദമായ പ്രതിരോധ പരിശോധനകള്‍ നടത്തി.

കണ്ണൂരില്‍ നിന്നുള്ള ഡിസ്ട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആറംഗ പ്രത്യേക സംഘവും സ്‌കൂള്‍ കാമ്പസില്‍ നേരിട്ടെത്തിയിരുന്നു.പനിക്ക് കാരണമായ വൈറസിന്റെ ഉറവിടം കണ്ടെത്താനായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. സ്‌കൂളില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സുകളിലെ സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തലായിലെ വേലിക്കോത്ത് ദിലീഷ് ബാബുവിന്റെയും ധന്യയുടെയും മകനാണ് മരിച്ച ദക്ഷിത് ബാബു. സഹോദരി: ദിയ ബാബു.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!