മലപ്പുറം: ചേളാരിപ്പടിയിൽ ആംബുലൻസിനു മുന്നിൽചാടി അതിഥിത്തൊഴിലാളി ആത്മഹത്യ ചെയ്തു. തലയ്ക്കു പരുക്കേറ്റ തൊഴിലാളി സംഭവ സ്ഥലത്തുതന്നെ മരിച്ചു. രാവിലെ ഇയാൾ ഒരു കാറിനു മുന്നിലും ചാടിയിരുന്നു. പരുക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കുശേഷം ഇയാൾ താമസസ്ഥലത്തു തിരിച്ചെത്തി.
പിന്നീട് വീണ്ടും പുറത്തിറങ്ങി ആംബുലൻസിനു മുന്നിൽ ചാടുകയായിരുന്നു. അതിഥിത്തൊഴിലാളിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി പൊലീസ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
