തിരുവനന്തപുരം: ചെറിയ ഇടവേളകള്‍ക്കുശേഷം സംസ്ഥാനത്ത് മഴ ശക്തമാകും. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.
നവംബര്‍ രണ്ടിന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപത്തെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്കും മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്.
ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ശനിയാഴ്ച തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്കും ആന്‍ഡമാന്‍ കടലിനും മുകളിലായി തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
കാലാവസ്ഥാ അപ്ഡേറ്റുകൾ
കോഴിക്കോട് പ്രാദേശിക വാർത്ത
തുടര്‍ന്ന് അടുത്ത രണ്ട് ദിവസങ്ങളില്‍ ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങാനും സാധ്യതയുണ്ട്. അതിശക്തമായ ചുഴലിക്കാറ്റായ ‘അര്‍ണബി’ന്റെ ശേഷിപ്പ് വടക്കന്‍ ഛത്തീസ്ഗഢിനും സമീപത്തെ കിഴക്കന്‍ മധ്യപ്രദേശിനും മുകളിലായി ന്യൂനമര്‍ദമായി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് സംസ്ഥാനത്ത് മഴ പ്രവചിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
