കാർ പിന്നോട്ടെടുത്തപ്പോൾ കുഞ്ഞിനെ കണ്ടില്ല; കണ്ണൂരിൽ ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

malayalampress
0 Min Read

കണ്ണൂർ: വീട്ടുമുറ്റത്ത് അച്ഛൻ പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ തയ്യിലിലാണ് അപകടം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടിയെ പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ ശ്രദ്ധിച്ചില്ലെന്നാണ് വിവരം.

കാർ പിന്നോട്ടെടുത്തപ്പോൾ കുട്ടിയെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഉച്ചയോടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ അമ്മാവൻ നൽകിയ പരാതിയിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!