കള്ളുഷാപ്പിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം

News Desk
1 Min Read

കൊച്ചി: കള്ളുഷാപ്പിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം. ഷാപ്പിൽ സ്ത്രീകൾ ജോലി ചെയ്യുന്നതു വിലക്കുന്ന കേരള അബ്കാരി ഷോപ്സ് ഡിസ്പോസൽ ചട്ടം 7(37) വകുപ്പ് ഭരണ ഘടനാ വിരുദ്ധമാണെന്നും മൗലികാവകാശങ്ങൾക്കും തുല്യതയ്ക്കും നിരക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്ത്രീകൾ ഷാപ്പിൽ ജോലിചെയ്യുന്നതു വിലക്കുന്നതിനു പകരം, ജെൻഡർഭേദത്തിന്റെ പേരിൽ അവർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കി ഇഷ്ടമുള്ളിടത്ത് ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുകയാണു സർക്കാർ ചെയ്യേണ്ടതെന്നു ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി.

ഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചതിനെ തുടർന്ന് ആശ്രിതനിയമനത്തിനു നൽകിയ അപേക്ഷ നിരസിച്ചതിനെതിരേ തൃശൂർ സ്വദേശി സോഫി നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. സ്ത്രീകൾക്കു വിദേശമദ്യഷാപ്പിൽ ജോലി ചെയ്യുന്നതിനു ചട്ടത്തിലുള്ള വിലക്ക് കോടതി നേരത്തേ നീക്കിയിരുന്നു. എന്നാൽ, വിദേശമദ്യഷാപ്പിൽ മദ്യം വിളമ്പുന്നില്ലെന്നും കള്ളുഷാപ്പിലെ സാഹചര്യം വ്യത്യസ്തമാണെന്നും സർക്കാർ വാദിച്ചു. ചൂഷണങ്ങളിൽനിന്നും അതിക്രമങ്ങളിൽനിന്നും സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചാണ് ഈ വ്യവസ്ഥയെന്നും അറിയിച്ചു.

പൊലീസിലും സൈന്യത്തിലും വരെ സ്ത്രീകൾ മികച്ച രീതിയിൽ സേവനം ചെയ്യുന്നുണ്ടെന്നു സുപ്രീം കോടതി പറഞ്ഞിട്ടുള്ളതു കോടതി ചൂണ്ടിക്കാട്ടി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു സുരക്ഷിതസാഹചര്യം ഒരുക്കാൻ സർക്കാരിനു ബാധ്യതയുണ്ട്.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!