ന്യൂഡൽഹി: രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയും. വിപണയിൽ 70 ശതമാനം മുതൽ 93 ശതമാനം വരെ വില കുറയാനാണ് സാധ്യത. പുതുക്കിയ വില നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ വില വിവരപട്ടിക നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി പറുത്ത് വിട്ടു. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 137 തരം മരുന്നുകളുടെ 543 ബ്രാൻഡുകൾക്ക് ഈ വിലക്കുറവ് ലഭിക്കും.
കാൻസർ മരുന്നുകളുടെ വില കുറയുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 137 മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി 30 ശതമാനമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തിയിരുന്നു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെതാണ് തീരുമാനം . ഡോക്ടർമാർ അടക്കം ഉൾക്കൊള്ളുന്ന ഉന്നത സമിതിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം ഉണ്ടായത്.
രോഗികൾക്ക് ബില്ല് ചെയ്യുന്ന മരുന്നുകളുടെ വിലയും എംആർപിയും തമ്മിലുള്ള വില വ്യത്യാസം ചില സന്ദർഭങ്ങളിൽ 10 മടങ്ങ് കൂടുതലാണെന്ന് സുപ്രീം കോടതിയുടെ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിർണായക ഇടപെടൽ ഉണ്ടായത്.
കേന്ദ്രത്തിന്റെ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഏഴ് ദിവസത്തിനുള്ളിൽ എല്ലാ നിർമ്മാതാക്കളും അവരുടെ പുതുക്കിയ വിലകൾ എൻപിപിഎയെ( നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി) അറിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
