യാത്ര ചെയ്യുന്നവർക്കും താമസിക്കുന്നവർക്കും കർശന നിർദേശം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും

News Desk
1 Min Read

അബുദാബി/ദുബായ്: അപ്രതീക്ഷിത രോഗങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാൽ വൻ ചികിത്സച്ചെലവ് താങ്ങാനാകാതെ പ്രതിസന്ധിയിലാകുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യൻ മിഷനുകൾ.

സന്ദർശകരും വിനോദസഞ്ചാരികളും ഉൾപ്പെടെ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരും ഇവിടെ താമസിക്കുന്നവരും മതിയായ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും നിർദേശിച്ചു.

ഇൻഷുറൻസ് പരിരക്ഷ അപര്യാപ്തമായതിനാൽ ചികിത്സച്ചെലവ് രോഗികൾക്കും കുടുംബങ്ങൾക്കും താങ്ങാനാകാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നിർദേശം.

∙ യാത്രയ്ക്ക് മുൻപ് ഇൻഷുറൻസ്

യുഎഇയിലെത്തുന്ന ഇന്ത്യക്കാർ യാത്ര തുടങ്ങുന്നതിനു മുൻപു തന്നെ മതിയായ മെഡിക്കൽ ഇൻഷുറൻസ് എടുക്കണം. അടിയന്തര ചികിത്സയ്ക്കുള്ള ചെലവുകൾക്കൊപ്പം പണരഹിത ചികിത്സാ സൗകര്യവും (ക്യാഷ്‌ലെസ്), അത്യാഹിത ഘട്ടങ്ങളിൽ രോഗിയെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള മെഡിക്കൽ റീപാട്രിയേഷൻ ചെലവും ഇൻഷുറൻസിൽ ഉൾപ്പെട്ടിരിക്കണം.

∙ താമസക്കാർക്കും നിർദേശം

തൊഴിൽ വീസയിലുള്ളവരും ആശ്രിതരും നിലവിലെ ഇൻഷുറൻസ് പരിരക്ഷ മതിയാകുമോ എന്ന് പരിശോധിക്കണം. യുഎഇയിലെ മുഴുവൻ ചികിത്സാച്ചെലവുകളും അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്നതും പരിരക്ഷയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. അത്യാഹിത സമയത്തെ ചെലവുകൾ താങ്ങാൻ പര്യാപ്തമായ പരിരക്ഷയുണ്ടോ എന്നതാണ് പ്രധാനമെന്നും എംബസിയും കോൺസുലേറ്റും നിർദേശിക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!