തമിഴ്‌നാട്ടില്‍ വമ്പന്‍ ജയില്‍ ചാട്ടം, തേനി ജില്ലാ ജയിലില്‍ നിന്ന് 17 പ്രതികള്‍ ജയില്‍ ചാടി; ഒരാള്‍ പിടിയില്‍

News Desk
1 Min Read

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി സബ് ജയിലില്‍ നിന്നും 17 പ്രതികള്‍ ജയില്‍ ചാടി. തമിഴ്‌നാട്ടിലെ ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജയിലില്‍ നിന്നാണ് പ്രതികള്‍ ചാടിയത്. ഒരു പ്രതിയെ പൊലീസ് പിടികൂടി. വിപുലമായ തെരച്ചിലിനൊടുവിലാണ് ഒരാളെ പൊലീസ് പിടികൂടിയത്. പെരിങ്കുടി സ്വദേശി പ്രവീണിനെയാണ് പിടികൂടിയത്.

പൊലീസുകാരെ ആക്രമിച്ചാണ് 17 പേരും രക്ഷപ്പെട്ടത്. ജയില്‍ ചാടിയവര്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യത ഉള്ളതിനാല്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, ഇടുക്കി അതിര്‍ത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.

ജയില്‍ ചാടിയവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. ആയുധം കൈയില്‍ വെച്ചതിനടക്കം വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് ജയില്‍ ചാടിയത്. ജയില്‍ വാര്‍ഡന്‍ തങ്കപാണ്ടിയെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റു രണ്ട് പൊലീസുകാര്‍ക്ക് കൂടി പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ലിംഗം, രാജാ സിക്കന്ദര്‍, കറുപ്പസാമി, ചിലമ്പരശന്‍, തിരുപ്പതി, മീനാക്ഷിസുന്ദരം, ശബരി, പൊന്‍മുത്തു, നിജന്ത്, കാര്‍ത്തിക് രാജ, മുകിലന്‍, സെല്‍വ, തരുണ്‍, രാജ്കുമാര്‍, പ്രവീണ്‍, മുത്തു ഇളങ്കോ, രാജീവന്‍ എന്നിവരാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇവരില്‍ ഭൂരിഭാഗവും മധുരൈ സ്വദേശികളാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!