നോവിന്റെ 15 വർഷം: പ്രവാസി മലയാളിക്ക് അവസാനമായി നാടണയാൻ പറ്റിയില്ല

News Desk
1 Min Read

റിയാദ്: തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ട്കോണം പുണർതത്തിൽ (പരേതരായ സോമരാജൻ – കമലമ്മ ദമ്പതികളുടെ മകൻ) അജയകുമാർ (56) ഹൃദയാഘാതം മൂലം റിയാദിലെ അൽ ദവാദ്മിയിൽ അന്തരിച്ചു. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കാണപ്പെട്ട അജയകുമാറിനെ സ്വദേശി പൗരൻ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് അധികൃതരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ 36 വർഷമായി പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്ന അജയകുമാർ, ഇഖാമ അസാധുവായതും (ഹുറൂബ്) മറ്റ് നിയമതടസ്സങ്ങളും കാരണം കഴിഞ്ഞ 15 വർഷമായി നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

ബന്ധുക്കളുടെ അനുമതിയോടെ, കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെയും ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി. നിലവിൽ ദവാദ്മി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അവിടെയുള്ള പൊതുശ്മശാനത്തിൽ സംസ്കരിക്കും.

സുഗന്ധി, അനിത, ജീന, അൽ ദവാദ്മിയിലെ മുൻ പ്രവാസിയായ ഷാജി എന്നിവരാണ് സഹോദരങ്ങൾ

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!