- അത്യാവശ്യ ഘട്ടങ്ങളിൽ സഹായകമാകേണ്ട ഇന്ത്യൻ വിമാനകമ്പനികൾ സർവ്വീസുകൾ റദ്ദ് ചെയ്തത് ദുരിതം ഇരട്ടിയാക്കി
റിയാദ്: ഹൂതി മിസൈലാക്രമണത്തെത്തുടർന്ന് സഊദിയിൽ നിന്ന് കേരളത്തിലേക്ക് യാത്രചെയ്യുന്നവർ നേരിടേണ്ടിവരുന്നത് കടുത്ത ദുരിതം. തിരിച്ച് നാട്ടിൽ നിന്ന് സഊദിയിലേക്ക് മടങ്ങിയെത്തുന്നവരും ഇതേ ദുരിതം തന്നെയാണ് നേരിടുന്നത്. കേരളത്തിലേക്കുള്ള നാലുമണിക്കൂർ വിമാനയാത്രയ്ക്കായി ചില പ്രവാസികൾക്ക് പത്ത് മണിക്കൂറിലേറെ സമയം ആവശ്യമായി വരുന്നത് കുടുംബവുമായുള്ളവരുടെ യാത്രകൾ തീർത്തും ദുരിതപൂർണ്ണമാക്കുന്നതാണ്. സഊദി തലസ്ഥാന നഗരിയായ റിയാദ് വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് വിമാനത്താവളം അടച്ചതോടെ നാട്ടിലേക്കു മടങ്ങേണ്ട യാത്രക്കാർ ദമാമിലേക്കോ ബഹ്റൈനിലേക്കോ റോഡുമാർഗം സഞ്ചരിച്ചാണ് കേരളത്തിലേക്കുള്ള വിമാനങ്ങൾ പിടിക്കുന്നത്. റിയാദ് വിമാനത്താവളം ഇന്ന് ചത്താൽ തുറന്നുവെങ്കിലും കേരളത്തിലേക്ക് സർവ്വീസുകൾ ലഭ്യമല്ല. ഈ മാസം 31 വരെയുള്ള ഷെഡ്യുൾ പുറത്തിറക്കിയപ്പോൾ ഇന്ത്യയിൽ ഹൈദരാബാദ്, ദൽഹി എന്നിവിടങ്ങളിലേക്ക് മാത്രം വിരലിൽ എണ്ണാവുന്ന സർവ്വീസുകൾ മാത്രമാണ് ഷെഡ്യുൾ ചെയ്തിട്ടുള്ളത്. അത് തന്നെ സഊദി വിമാന കമ്പനികൾ മാത്രമാണ്.
-
`MALAYALAM PRESS ONLINE` ന്റെ ഗൾഫ് ന്യൂസ് അപ്ഡേറ്റ്സ് ചാനലിൽ ജോയിൻ ചെയ്യൂ… MALAYALM PRESS GULF NEWS WHATSAPP CHANEL
-
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം…… MALAYALAM PRESS WHATSAPP NEWS GROUP
ഹൂതി വിമതരുടെ തുടർച്ചയായ ആക്രമണങ്ങളിൽ റിയാദ് വിമാനത്താവളത്തിൽ വൻ തോതിൽ ആളപായവും കേടുപാടുകളും ഉണ്ടായതിനെത്തുടർന്ന് മുൻകരുതൽ നടപടിയായാണ് വിമാനങ്ങൾ സർവ്വീസുകൾ നിർത്തിവെച്ചത്. വിദേശ വിമാന കമ്പനികൾ ഒന്നും തന്നെ റിയാദിലേക്ക് നിലവിൽ സർവ്വീസുകൾ നടത്തുന്നില്ല. ഇന്ത്യൻ വിമാനക്കമ്പനികളും റിയാദിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഒക്ടോബർ നിർത്തിവെച്ചിരിക്കുകയാണ്. പല തവണകളായി സർവ്വീസുകൾ നീട്ടി വെച്ചത് ഏറ്റവും ഒടുവിൽ നീട്ടിയിട്ടുണ്ട്. ഇന്ത്യൻ വിമാനകമ്പനികൾ സഊദിയിലേക്കുള്ള മുഴുവൻ യാത്രകൾ പൂര്ണമായതും നിർത്തി വെച്ചത് സഊദി മലയാളികളെ ഒന്നടങ്കം ബാധിച്ചിട്ടുണ്ട്.
അതേസമയം, സഊദി വിമാനക്കമ്പനികൾ ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ തുടരുന്നുണ്ട്. അപൂർവ്വം ചില ഗൾഫ് വിമാന കമ്പനികളും ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചും സർവ്വീസുകൾ നടത്തുന്നുണ്ട്. സർവീസുകൾ റദ്ദാക്കിയതും ലഭ്യമായ സീറ്റുകളുടെ എണ്ണം കുറഞ്ഞതും ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമായി. ഇതോടെ, അടിയന്തരമായി ഇന്ത്യയിലേക്കു മടങ്ങേണ്ട യാത്രക്കാർ ബസുകളിലോ വാടക കാറുകളിലോ ബുറൈദ, ദമാം എന്നിവിടങ്ങളിലേക്കും ചിലർ ബഹ്റൈനിലേക്കുപോലും യാത്രചെയ്താണ് തുടർവിമാനങ്ങൾ പിടിക്കുന്നത്. റിയാദിൽ നിന്ന് ദമാമിലേക്കോ ബഹ്റൈനിലേക്കോ റോഡുമാർഗമെത്താൻ നാലുമുതൽ ആറുമണിക്കൂർവരെ വേണ്ടിവരും. സഊദി തലസ്ഥാനത്തുനിന്ന് ഏകദേശം 400 മുതൽ 460 കിലോമീറ്റർവരെയാണ് ഈ സ്ഥലങ്ങളിലേക്കുള്ള ദൂരം. ഏകദേശം 1,000 കിലോമീറ്റർ അകലെയുള്ള ജിദ്ദയിലേക്കുള്ള റോഡ് യാത്രയ്ക്ക് ഇതിലും കൂടുതൽ സമയമെടുക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
