ന്യൂഡൽഹി: പട്നയിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നാലെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്തു.
6E925 എന്ന വിമാനം ഉച്ചയ്ക്ക് 3:10-നാണ് പട്നയിൽ നിന്ന് പുറപ്പെട്ടത്. മിന്നലേറ്റതിനെ തുടർന്ന് വൈകുന്നേരം 4:05-ഓടെ ലക്നൗവിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. നിശ്ചയിച്ച സമയത്തിനേക്കാൾ 8 മിനിറ്റ് മുൻപായിരുന്നു ലാൻഡിങ്. വിമാനം ലക്നൗവിലെത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്. പൈലറ്റ് സാഹചര്യം വിദഗ്ദ്ധമായി കൈകാര്യം ചെയ്ത് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.
104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ലക്നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ടത് ഇതേ വിമാനമായിരുന്നു. എന്നാൽ മിന്നലേറ്റതിനു പിന്നാലെ കമ്പനി അഹമ്മദാബാദിലേക്ക് മറ്റൊരു വിമാനം സജ്ജീകരിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ ഈ വിമാനം ഇനി സർവീസ് നടത്താൻ അനുവദിക്കൂ.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
