വാഷിങ്ടണ്: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ചുരുങ്ങിയത് 81 സൈനിക വിമാനങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ (സിആർഎസ്) പുതിയ റിപ്പോർട്ട്. ഏകദേശം 330 കോടി ഡോളറിന്റെ (ഏകദേശം 31936 കോടി രൂപ) സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയുടെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-35 എ ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ, എഫ്-15 ജെറ്റുകൾ, എംക്യു-9 റീപ്പർ ഡ്രോണുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഓരോ എഫ്-15 ജെറ്റിനും മൂന്ന് കോടി ഡോളറിലേറെ മൂല്യമുണ്ട്. എംക്യു-9 റീപ്പർ ഡ്രോണുകളുടെ വില മൂന്ന് കോടി ഡോളറിനും അഞ്ച് കോടി ഡോളറിനും ഇടയിലാണ്. അമേരിക്കയുടെ ഏറ്റവും അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിൽ ഒന്നായ എഫ്-35 എ-യ്ക്ക് 9 കോടി ഡോളർ വിലമതിപ്പുണ്ട്. മിഡിൽ ഈസ്റ്റിലെ ദൗത്യങ്ങൾക്കിടെ അമേരിക്കൻ സേനയ്ക്ക് 12 എഫ്-15 ഇ വിമാനങ്ങൾ, ഒരു എഫ്-35 എ ലൈറ്റ്നിംഗ് II ഫൈറ്റർ വിമാനം, രണ്ട് എ-10 തണ്ടർബോൾട്ട് II ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങൾ, ഏഴ് കെസി-135 സ്ട്രാറ്റോടാങ്കർ വ്യോമ ഇന്ധനം നിറയ്ക്കൽ വിമാനങ്ങൾ എന്നിവ നഷ്ടപ്പെട്ടു.
മാർച്ച് 2-ന് കുവൈറ്റിന് മുകളിൽ വെച്ച് സഖ്യസേനയുടെ അബദ്ധത്തിലുള്ള വെടിയേറ്റ് മൂന്ന് എഫ്-15 ജെറ്റുകൾ തകർന്നതായി റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ ഇറാനിൽ വെച്ച് മറ്റൊരു വിമാനവും ഇതുപോലെ വെടിവച്ചിട്ടു. സെപ്റ്റംബർ 9, 10 തീയതികളിൽ ജോർദാനിലെ എയർബേസിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് എട്ട് എഫ്-15 ഇ വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
