സഊദിയിലെത്തിച്ച് നവവധുവിനെ മർദിച്ചവശയാക്കി, കൊല്ലം സ്വദേശിയായ ഭർത്താവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി; മാതാപിതാക്കൾ ഒളിവിൽ

malayalampress
1 Min Read

ചവറ( കൊല്ലം): സഊദിയിൽ നവവധുവിന് ഭർത്താവിൽ നിന്ന് ക്രൂരമർദനമേറ്റ സംഭവത്തിൽ ചവറ പൊലീസ് അന്വേഷണം തുടങ്ങി. സഊദിയിലുള്ള ഭർത്താവ് നന്ദുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നടപടി തുടങ്ങി.

ഇന്ത്യയിൽ ഏത് എയർപോർട്ടിൽ വന്നാലും അറസ്റ്റ് ചെയ്യാനുള്ള നടപടിയുടെ ഭാഗമാണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. ശരീരമാകെ ഗുരുതര പരുക്കേറ്റ നിലയിൽ നാട്ടിലെത്തിയ നീണ്ടകര മണ്ണാത്തറ അനഘ മന്ദിരത്തിൽ അഞ്ജു (24) ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചവറ സിഐ എസ്.ശിവലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ജില്ലാ ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴിയെടുത്തു.

നേരത്തെ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി ഭർത്താവ് നീണ്ടകര മുണ്ടകത്തിൽ വീട്ടിൽ നന്ദു ദിനേശ്, മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നന്ദുവിന്റെ മാതാപിതാക്കൾ ഒളിവിലാണ്. അമ്മ ജഗദമ്മ സിപിഐ നേതാവും നീണ്ടകര മുൻ പഞ്ചായത്തംഗവുമാണ്.

സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞെന്ന് ആരോപിച്ചും മർദിച്ചെന്നാണു പരാതി. ജൂലൈ 27 നായിരുന്നു വിവാഹം. കഴിഞ്ഞമാസം 4 നാണ് അഞ്ജു സൗദിയിലേക്ക് പോയത്. ഫ്ലാറ്റിൽ പൂട്ടിയിട്ടശേഷം കുക്കർ, ഇടിക്കല്ല്, ചൂൽ, മോപ്, ബെൽറ്റ് ലാപ്ടോപ് ചാർജർ എന്നിവ ഉപയോഗിച്ചു മർദിച്ചെന്നാണു യുവതി നൽകിയ മൊഴിയിൽ പറയുന്നത്.

അ‍ഞ്ജുവിന്റെ ശരീരമാകെ ക്രൂരമർദനത്തിന്റെ പാടുകളും മുറിവുകളുമുണ്ട്. സെപ്റ്റംബർ 30നു നാട്ടിലേക്കു തിരികെ വിടുകയായിരുന്നു. ആശുപത്രിയിൽ കഴിയുന്ന അഞ്ജുവിനെ ഇന്നലെ സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയമാക്കി.

കുക്കറും ലാപ്ടോപ്പ് ചാർജറും ആയുധം യുവതി ഏറ്റത് ക്രൂര മർദ്ദനം👇,

കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പറയിപ്പിച്ച് വീഡിയോ എടുത്ത് നാട്ടിലേക്ക് അയച്ചു 👇

സ്ത്രീധന പേരിൽ കൊല്ലം സ്വദേശിനിയെ സഊദിയിൽ എത്തിച്ചും പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ് 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!