സഊദി അറേബ്യയിലെ വിമാനത്താവളങ്ങളിലേക്ക് ഹൂതി ആക്രമണം

News Desk
0 Min Read

റിയാദ്: സഊദി അറേബ്യയിലെ നജ്റാൻ, ജസാൻ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വ്യോമാക്രമണമുണ്ടായതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. തെക്കൻ അതിർത്തിയോട് ചേർന്നുള്ള ജസാനിലെ കിംഗ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെയാണ് ഹൂത്തികളുടെ ആക്രമണമുണ്ടായത്.

ആക്രമണങ്ങളിൽ മൂന്ന് പേർക്ക് നിസ്സാരമായി പരിക്കേൽക്കുകയും വിമാനത്താവള വസ്‌തുവകകൾക്ക് ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!