ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാന നഗരയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം ഒറ്റക്കെട്ടായാണ് സമരത്തിനെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധിയക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ തുടങ്ങി നേതാക്കളെല്ലാം സമരരംഗത്തുണ്ട്. വന്‍ പൊലിസ് സന്നാഹമാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
പൊലിസും എം.പിമാരും വാക്കേറ്റമുണ്ടായി. ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ബാരിക്കേഡുകള്‍ കൊണ്ടൊന്നും തങ്ങളെ തടയാനാവില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പ്രതികരിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
