തിരുവഞ്ചൂർ: ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല; ഗവ. ചിൽഡ്രൻസ് ഹോമിലെ ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി. ഇടുക്കി സ്വദേശിയാണു മരിച്ചത്. ഞായറാഴ്ച രാത്രിയിലാണു സംഭവം.
ബന്ധുവീട്ടിലെ മോഷണവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസും ക്രിമിനൽ പശ്ചാത്തലവും ചൂണ്ടിക്കാട്ടി സെപ്റ്റംബർ 7ന് ആണ് ഒബ്സർവേഷൻ ഹോമിൽ കുട്ടിയെ എത്തിച്ചത്. തുടർന്നു മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ലെന്നു പൊലീസ് പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
