സി. എച്ച് സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്: റിയാദ് കെ എം സി സി

News Desk 03
2 Min Read

റിയാദ്: കേരളത്തിൽ സാമൂഹിക പരിവർത്തനത്തിന് ധീരമായി നേതൃത്വം നൽകുകയും അതിന് വേണ്ടി പോരാടുകയും ചെയ്ത നേതാവായിരുന്നു സി. എച്ച് മുഹമ്മദ്‌ കോയയ എന്ന്  റിയാദ് കെ എംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സി. എച്ച് സ്മരണ സംഗമം അഭിപ്രായപ്പെട്ടു. ‘പ്രതിഭാധനനായ സി എച്ച്’ എന്ന പേരിൽ ബത്ഹയിലെ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ അധ്യക്ഷം വഹിച്ചു. സാധാരണക്കാരനായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി സാധാരണക്കാരനായി പൊതു ജീവിതം അവസാനിപ്പിക്കുകയും ചെയ്ത അപൂർവ്വ നേതാവായിരുന്നു സി. എച്ചെന്ന്
സി. പി മുസ്തഫ പറഞ്ഞു.

ഗ്രയ്‌സ് എജ്യൂക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം സമുദായത്തിന്റെ ആന്തരിക കെട്ടുറപ്പിന് കരുത്ത് പകരാൻ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ എന്ന് തങ്ങൾ പറഞ്ഞു. അവകാശങ്ങൾ നേടിയെടുക്കുവാൻ അദ്ദേഹം കാണിച്ചിട്ടുള്ള വൈഭവം അനുകരണീയമാണ്. രാജ്യത്തിന്റെ മതേതര സംവിധാനത്തിന് കോട്ടം തട്ടാതെ മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിന് സി. എച്ച് നൽകിയ സംഭാവനകൾ വില മതിക്കാനാവാത്തതാണ്. വിശ്വാസികളോട് മത പണ്ഡിതന്മാർ മത ചട്ടങ്ങൾ പറയുമ്പോഴും സ്വന്തം സമുദായത്തിലെ പെൺകുട്ടികളുമായി ബന്ധപ്പെട്ട് ഗുണകാംക്ഷാപരമായ പരാമർശങ്ങൾ നടത്തുമ്പോഴും ലിബറൽ സമൂഹത്തോടൊപ്പം ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന രീതി ശരിയല്ല. എത്ര ജനാധിപത്യ വിജയങ്ങൾ നേടിയാലും ഇതെല്ലാം മുസ്‌ലിം സമുദായത്തിന്റെ ആന്തരിക അനാരോഗ്യത്തെ വെളിവാക്കുന്നതാണെന്നും അഷ്‌റഫ്‌ തങ്ങൾ കൂട്ടിച്ചേർത്തു.

കേരളത്തിന്റെ പൊതുവായ വിദ്യാഭ്യാസ മുന്നേറ്റത്തിന് സി എച്ച് നടത്തിയ പരിശ്രമങ്ങൾ ചരിത്രമാണെന്ന് സെൻട്രൽ കമ്മിറ്റി ചെയർമാൻ യു. പി മുസ്തഫ അഭിപ്രായപ്പെട്ടു. കാലിക്കറ്റ്‌ സർവ്വകലാശാല ഉൾപ്പടെയുള്ള വിദ്യാഭ്യാസ സമുച്ചയങ്ങൾ കൊണ്ട് വരുന്നതിൽ അദ്ദേഹം നടത്തിയ ശ്രങ്ങൾ ശ്രദ്ധേയമാ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന സി. എച്ചിന്റെ ജീവിതം അവിസ്മരണീയവും മാതൃകാപരവുമാണ്. ദീർഘവീക്ഷണവും ഉൾക്കഴ്ചയും ഇച്ഛാശക്തിയും സമ്മേളിച്ച ഭരണാധികാരിയാകുമ്പോൾ തന്നെ സർഗ പ്രതിഭയായി മാറുവാനും സി. എച്ച് മുഹമ്മദ്‌ കോയക്ക്‌ സാധ്യമായിരുന്നുവെന്ന്
പ്രഭാഷണം നിർവ്വഹിച്ച കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് പറഞ്ഞു.

കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം, ഭാരവാഹികളായ നജീബ് നല്ലാംങ്കണ്ടി, നാസർ മാങ്കാവ്, ജലീൽ തിരൂർ, സിറാജ് മേടപ്പിൽ എന്നിവർ പ്രസംഗിച്ചു. ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഷാഫി തുവ്വൂർ സ്വാഗതവും റഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു. സിദ്ധീഖ് വാഫി പട്ടാമ്പി ഖിറാഅത്ത് നിർവ്വഹിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!