ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ കൈവശം വെച്ചത് 46 ഗുളികകൾ, ബംഗാൾ സ്വദേശി പിടിയിൽ

News Desk
1 Min Read

കൊച്ചി: ഡോക്ടറുടെ അനുമതിയോടെ മാത്രം വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന 46 ഗുളികകളുമായി പശ്ചിമബംഗാൾ സ്വദേശിയെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (ആർപിഎഫ്) പിടികൂടി. ബസിർഹട്ട് സ്വദേശി സസാക് കയാൽ (31) ആണ് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയ്ക്കിടെ പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഗുളികകൾ കണ്ടെത്തിയത്. പ്രത്യേക അനുമതി ആവശ്യമായ മരുന്നുകളാണ് പിടിച്ചെടുത്തതെന്നാണ് ആർപിഎഫ് അധികൃതർ വ്യക്തമാക്കിയത്. പിടിയിലായയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

ആർപിഎഫ് തിരുവനന്തപുരം സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ പ്രെയ്സ് മാത്യു, ഹെഡ് കോൺസ്റ്റബിൾ ജി വിപിൻ, കോൺസ്റ്റബിൾമാരായ എംആർ മനോജ്, നിഖിൽ നാഥ് എന്നിവർ ചേർന്നാണ് സസാക് കയാലിനെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!