മക്കയിലെ ഹറം പള്ളിയിൽ ചാവേർ ആക്രമണം നടന്നെന്ന്; റിപ്പോർട്ടുകൾ സഊദി അറേബ്യ നിഷേധിച്ചു 

malayalampress
0 Min Read

മക്ക: മക്കയിലെ ഗ്രാൻഡ് മോസ്കിൽ ചാവേർ ആക്രമണം നടന്നെന്ന റിപ്പോർട്ടുകൾ സഊദി അറേബ്യ നിഷേധിച്ചു. വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും പരിഭ്രാന്തി പരത്തുകയും ചെയ്ത ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായും സഊദി അറേബ്യ അറിയിച്ചു.

ആളുകളെ ശല്യപ്പെടുത്തുകയും വഴിയാത്രക്കാർക്കിടയിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുകയും ചെയ്തതിനെത്തുടർന്നാണ് മക്കയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.

അധികൃതർ ഉടൻ തന്നെ സംഭവത്തിൽ ഇടപെടുകയും ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!