ആലപ്പുഴ: സി.പി.എമ്മിന് ഇപ്പോള്‍ താന്‍ കൊള്ളരുതാത്തവനായി മാറിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ തലയില്‍ ചുമന്നുകൊണ്ട് നടന്നവരാണ് സി.പി.എമ്മുകാര്‍. ഇപ്പോള്‍ താന്‍ കൊള്ളില്ലെന്ന് പറയുന്നതില്‍ ആത്മാര്‍ത്ഥതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ടേം ഭരിക്കാനായത് പിണറായി വിജയന്റെ കഴിവുകൊണ്ടാണ്. അന്ന് വാഴ്ത്തിപ്പാടി, തോറ്റപ്പോള്‍ പിണറായിയെ ചവിട്ടി താഴ്ത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, വി.ഡി. സതീശന് തന്റെ പ്രവര്‍ത്തന ശൈലി മാറ്റണമെന്നും പെരുമാറ്റത്തില്‍ കുറച്ചുകൂടി പക്വത കാണിക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പിണറായി വിജയന്റെ ശൈലിയെക്കുറിച്ച് മുന്‍പ് ആക്ഷേപം ഉന്നയിച്ചവരാണ് ഇപ്പോള്‍ ആ സ്ഥാനത്തിരിക്കുമ്പോള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എടാ പോടാ’ എന്ന രീതിയിലുള്ള ശൈലി മാറ്റി, കുറച്ചുകൂടി പക്വമായി ഇരുത്തം വന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പദവി എന്നത് അദ്ദേഹം ചിലപ്പോഴൊക്കെ മറന്നുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരപക്ഷ ബഹുമാനത്തോടുകൂടിയും കൂടെയുള്ള സഹപ്രവര്‍ത്തകരെ ഒന്നിച്ചു നിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള നേതൃഗുണം കാണിച്ചുമാണ് പ്രവര്‍ത്തിക്കേണ്ടത്.
കോണ്‍ഗ്രസിലെ ഇപ്പോഴത്തെ തര്‍ക്കം അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമാണെന്നും അത് ഹൈക്കമാന്റ് പരിഹരിച്ചോളുമെന്നും അഭിപ്രായം പറഞ്ഞ് അപഹാസ്യനാകാനില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
