തിരുവല്ല: സഊദി അറേബ്യയിൽ തടവിൽ കഴിയുകയായിരുന്ന മാർത്തോമ്മാ സഭാംഗങ്ങളായ 3 പേരെ മോചിപ്പിക്കുന്നതിന് ശ്രമങ്ങൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിച്ച് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ കത്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിൽ, ഡാനിമോൻ, ലിജു മാത്യു, മാത്യു ചെറിയാച്ചൻ എന്നിവരുടെ മോചനം ഉറപ്പാക്കാൻ നരേന്ദ്രമോദിയും പ്രധാനമന്ത്രിയുടെ ഓഫിസും നടത്തിയ നിരന്തര ശ്രമങ്ങൾക്കു നന്ദി രേഖപ്പെടുത്തിയുള്ള കത്ത് ഈ മാസം 9നാണ് അയച്ചത്.
പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ സത്വര ഇടപെടലിനെയും സഹാനുഭൂതിയോടെയുള്ള പരിഗണനയെയും അങ്ങേയറ്റം വിലമതിക്കുന്നതായി കത്തിൽ മെത്രാപ്പൊലീത്ത പറഞ്ഞു. സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ ശ്രമങ്ങളെയും ഏകോപനത്തെയും പ്രശംസിക്കുന്നു. തടവിലായിരുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും വിശാല സമൂഹത്തിനും ഇതു വലിയ ആശ്വാസവും സന്തോഷവും നൽകി.
മോചനം സാധ്യമാക്കുന്നതിൽ പങ്കുവഹിച്ച എല്ലാവർക്കും നന്ദി പറയുന്നതിന് ഒപ്പം ഇന്ത്യൻ നയതന്ത്ര ശ്രമങ്ങളുടെ പങ്കിനെയും മെത്രാപ്പൊലീത്ത പ്രശംസിച്ചു. 3 പേരുടെയും മോചനം അവരുടെ കുടുംബങ്ങൾക്കും സഭാ സമൂഹത്തിനും വലിയ ആശ്വാസമാണ് നൽകിയത്. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ തുടർ സേവനത്തിനായി പ്രാർഥിക്കുന്നു എന്നും ഔദ്യോഗിക മുദ്രയും ഒപ്പുമുള്ള കത്തിൽ മെത്രാപ്പൊലീത്ത പറയുന്നു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
