പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ചാ​ർ​ജ്; കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യാ​തെ സു​പ്രീം​കോ​ട​തി

News Desk
1 Min Read

ന്യൂ​ഡ​ൽ​ഹി: യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യാ​തെ സു​പ്രീം​കോ​ട​തി. 2,000 രൂ​പ​യി​ൽ അ​ധി​ക​മു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ് ചാ​ർ​ജ് ഈ​ടാ​ക്കു​ക. സു​പ്രീം​കോ​ട​തി​യി​ലെ മൂ​ന്നം​ഗ ബ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

ഉ​ത്ത​ര​വി​നെ​തി​രാ​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന പു​തി​യ സം​വി​ധാ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ, റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ,നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​രോ​ട് നാ​ലാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന നി​ര​ക്ക് നി​കു​തി​യോ സ​ർ​ക്കാ​ർ ഈ​ടാ​ക്കു​ന്ന ഫീ​സോ അ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​ൻ. വെ​ങ്ക​ട്ട​രാ​മ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

തു​ക ഇ​ട​പാ​ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ബാ​ങ്കു​ക​ൾ, പേ​യ്മെ​ന്‍റ് സേ​വ​ന​ദാ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കി​ട​യി​ലാ​ണ് പ​ങ്കി​ടു​ക​യെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഒ​ക്ടോ​ബ​ർ15 മു​ത​ലാ​ണ് ചാ​ർ​ജ് ഈ​ടാ​ക്കു​ക. വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പു​തി​യ സം​വി​ധാ​നം ബാ​ധ​ക​മ​ല്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!