ന്യൂഡല്‍ഹി: ഇന്ന് മുതല്‍ മൂന്ന് ദിവസം പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം പിന്‍വലിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറംസ് ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് സമരം പിന്‍വലിച്ചതായി ആറിയിച്ചിരിക്കുന്നത്.
രാത്രി ഒന്‍പത് മുപ്പതിന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും യുഎഫ്ബിയുവും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ച ധാരണയില്‍ എത്തിയതാണ് സമരം പിന്‍വലിക്കാന്‍ കാരണം എന്നാണ് വിവരം.
പ്രധാനമായും അഞ്ച് ദിവസത്തെ ബാങ്കിങ് ആഴ്ച നടപ്പിലാക്കണമെന്നായിരുന്നു ബാങ്ക് സംഘടനകളുടെ ആവശ്യം. നിലവില്‍ രണ്ടാം ശനിയും നാലാം ശനിയും മാത്രമാണ് ബാങ്കിന് അവധിയുള്ളത്. തിങ്കള്‍ മുതല്‍ വെള്ളിവരെ മാത്രമാക്കി ബാങ്കിങ് ചുരുക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.
അതിനുപുറമേ ജീവനക്കാരുടെ പ്രേത്സാഹന പദവി, പെന്ഷന് സംബന്ധമായ കാര്യങ്ങളും സമരാവശ്യമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ ചര്‍ച്ചയില്‍ എന്തെല്ലാം കാര്യങ്ങളിലാണ് ധാരണ ആയതെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിശദമായ വിവരം നാള പെത്രക്കുറിപ്പിലൂടെ യുഎഫ്ബിയു അറിയിക്കും.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
