ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ലോംഗ് ജമ്പിൽ ഇന്ത്യയുടെ അൻസി സോജന് വെള്ളി മെഡൽ. മികച്ച പോരാട്ടത്തിനൊടുവിലാണ് ആൻസി വെള്ളി മെഡൽ സ്വന്തമാക്കിയത്. 6.53 മീറ്ററാണ് താരത്തിന്റെ മികച്ച ദൂരം. മത്സരത്തിന്റെ ഭൂരിഭാഗവും ആധിപത്യം പുലർത്തിയെങ്കിലും ആൻസി വെള്ളിയിലേക്ക് വീഴുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ചൈനയുടെ ഹുവാങ് യിംഗ്യംഗ് ആൻസിയെ മറികടന്ന് 6.55 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തി സ്വർണം നേടി.
ഗ്രീവ്സ് കത്തിക്കയറി, സ്പിന്നിൽ കറക്കി തിരിച്ചടിച്ച് കുൽദീപ്; ഇന്ത്യക്ക് 296 റൺസ് വിജയലക്ഷ്യം
ആദ്യ ശ്രമത്തിൽ 6.49 മീറ്റർ കണ്ടെത്തിയ അൻസി പിന്നീട് രണ്ടാം ശ്രമത്തിൽ ഫൗൾ ചെയ്തു. മൂന്നാം ശ്രമത്തിൽ 6.46 മീറ്ററും നാലാം ശ്രമത്തിൽ 6.31 മീറ്ററും ചാടി. അഞ്ചാം ശ്രമത്തിലാണ് 6.53 മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തിയത്. അവസാന ശ്രമത്തിൽ 6.49 മീറ്ററായിരുന്നു പ്രകടനം. അൻസിയേക്കാൾ വെറും രണ്ട് സെന്റിമീറ്റർ വ്യത്യാസത്തിലാണ് ഹുവാങ് ഒന്നാമതെത്തിയത്. കഴിഞ്ഞ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ താരമാണ് ആൻസി.
ആട്ടോ ഡ്രൈവറുടെ മകൾതൃശൂർ നാട്ടികയിലെ ആട്ടോ ഡ്രൈവർ സോജന്റെ മകളാണ് 25കാരിയായ ആൻസി. ചെറുപ്പത്തിൽ കായികരംഗത്ത് താത്പര്യമുണ്ടായിരുന്നെങ്കിലും ജീവിതസാഹചര്യങ്ങൾ വിലങ്ങുതടിയായതോടെ ആട്ടോ ഡ്രൈവറായ സോജൻ തന്റെ മകളെ കായികതാരമാക്കാൻ ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. സ്കൂൾ തലത്തിൽ സോജൻ തന്നെയായിരുന്നു ആൻസിയുടെ കോച്ച്. സംസ്ഥാന ദേശീയ സ്കൂൾ കായികമേളകളിൽ നിരവധി സ്വർണം നേടിയ ആൻസി ഇപ്പോൾ ഇന്ത്യൻ നേവിയിൽ ചീഫ് പെറ്റി ഓഫീസറാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
