അഹമ്മദാബാദ്: പിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി പെൺകുട്ടി മരിച്ചു. സിൽവർ ഓക്ക് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർഥിനിയായ പ്രേരണ നിനാമയാണ് (19) മരിച്ചത്. കോളജിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.
കോളജിന്റെ 200 മീറ്റർ അകലെവച്ചാണ് അമിതവേഗത്തിലെത്തിയ പിക്കപ് ക്രെയിൻ പ്രേരണയെ ഇടിച്ചത്. അരുൺ നിഷാദ് എന്നയാളാണ് ക്രെയിൻ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ അടുത്തുള്ള സ്ഥലത്തുനിന്ന് പ്രതിയെ കണ്ടെത്തി. റോഡിന്റെ ഇടതുവശത്തൂടെ പെൺകുട്ടി നടന്നുപോകുന്നതും പുറകിൽ നിന്നെത്തിയ ക്രെയിൻ പെൺകുട്ടിയെ ഇടിക്കുന്നതും വിഡിയോയിൽ കാണാം. നടപ്പാതയില്ലാത്തതാണ് അപകടം ഉണ്ടാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
