സഊദി പ്രവാസി കോഴിക്കോട് സ്വദേശിക്ക്  സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് വെയ്‌റ്റ് ലിഫ്റ്റിങ് ഗെയിംസിൽ സ്വർണ്ണം

malayalampress
2 Min Read

ദമാം: നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ ഓപൺ മാസ്റ്റേഴ്സ് ഗെയിംസ് വെയിറ്റ് ലിഫ്റ്റിങ്ങിൽ കോഴിക്കോട് സ്വദേശിയായ സഊദി പ്രവാസിക്ക് തകർപ്പൻ ജയം. കിഴക്കൻ സഊദിയിലെ ജുബൈൽ പ്രവാസിയായ കോഴിക്കോട് സ്വദേശിയായ സാബിൽ അലിയാണ് സ്വർണമെഡൽ കരസ്ഥമാക്കിയത്. 45 വയസ്സിന് മുകളിലുള്ളവരുടെ 85 കിലോ ബോഡി വെയ്റ്റ് വിഭാഗത്തിലാണ് അദ്ദേഹം ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്.

ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ അണിനിരന്ന ശക്തമായ മത്സരത്തിലാ യിരുന്നു സാബിലിൻെറ മികച്ച പ്രകടനം. സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് എന്നീ രണ്ട് ഘട്ടങ്ങളിലുമായി ആകെ 175 കിലോ ഗ്രാം ഭാരം ഉയർത്തിയാണ് സബിൽ അലി ഒന്നാം സ്ഥാനവും സ്വർണ മെഡലും കരസ്ഥമാക്കിയത്. 2025ൽ അരുണാചൽ പ്രദേശിൽ നടന്ന മത്സരങ്ങളിലെ പങ്കാളിത്തവും അനുഭവസമ്പത്തുമാണ് 2026 ലെ മാസ്റ്റേഴ്സ് ഗെയിംസിൽ ഈ ചരിത്രവിജയം കുറിക്കാൻ അദ്ദേഹത്തിന് കരു ത്തായത്.

കോഴിക്കോട് വെസ്റ്റ് മങ്കാവ് മനാരി ‘നിഹാൽ മൻസിലി’ൽ സാബിൽ അലി, കഴിഞ്ഞ 18 വർഷത്തിലേറെയായി ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ നോൺ ഡിസ്ട്രക്ടീവ് ഇൻസ്പെക്ഷൻ മേഖലയിൽ ജോലി ചെയ്തു‌വരികയാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഫിറ്റ്നസ് വർധിപ്പി ക്കുന്നതിനായി ജിമ്മിൽ ചേർന്നതാണ് ഭാരോദ്വഹനത്തോടുള്ള താല്പ‌ര്യത്തിന് തുടക്കമിട്ടത്.

തുടർന്ന് പ്രീഡിഗ്രി പഠനകാലത്ത് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. 1998ൽ ജില്ലാതല മത്സരത്തിൽ പങ്കെടുത്തുകൊണ്ട് കായികരംഗത്തേക്ക് എത്തിയ സാബിൽ, 1999ൽ കോഴിക്കോട്ടെ ‘ജൂനിയർ ബെസ്റ്റ് ലിഫ്റ്റർ’ പദവിയും 2000 ൽ സംസ്ഥാന തലത്തിൽ വെള്ളി മെഡലും നേടി. തുടർന്ന് കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച് ബെസ്റ്റ് ലിഫ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം. 2002ൽ വിശാഖപട്ടണത്ത് നടന്ന നാഷനൽ ഗെയിംസിലും പങ്കെടുത്തു. പിന്നീട് പ്രവാസത്തിലേക്ക് കടന്നതോടെ മത്സരരംഗത്തുനി ന്ന് താൽക്കാലികമായി വിട്ടു നിന്നെങ്കിലും, വാരാണസിയിലും ഗോവയിലും നടന്ന മാ സ്റ്റേഴ്സ് മത്സരങ്ങളിലൂടെ വീണ്ടും സജീവമായി.

ഗോവയിൽ നടന്ന ആറാം ദേശീയ വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 150 കിലോ വി ഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയിരുന്നു. ചിട്ടയായ പരിശീലനവും നിശ്ചയ ദാർഢ്യവുമാണ് തന്നെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്നും, കോഴിക്കോട് തെക്കേപ്പുറം ജുബൈൽ കൂട്ടായ്മയുടെയും കുടുംബത്തിൻറയും പൂർണ പിന്തുണ തനിക്കുണ്ടെന്നും സാബിൽ അലി പറഞ്ഞു. ജലീസയാണ് ഭാര്യ. നായിഫ് റസ്താൻ, ലിവ്യ ബിൻത് സാബിൽ, റിൻസിൻ ബിൻ സാബിൽ, സിയാഫ് ഇബ്ൻ സാബിൽ, ലിയ്യ ബിൻ സാബിൽ എന്നിവരാണ് മക്കൾ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!