ഗസ്സ: ഇനിയും ആക്രമണം അവസാനിപ്പിച്ചിട്ടില്ല ഗസ്സയില്‍ ഇസ്‌റാഈല്‍. കഴിഞ്ഞ ദിവസം ഗസ്സയിലുടനീളം നടത്തിയ ആക്രമണങ്ങളില്‍ ഒരു യുവതിയും കുഞ്ഞും ഉള്‍പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. 31 കാരിയായ ഫിദ ഖാദര്‍ തോഹ് ആണ് കൊല്ലപ്പെട്ട യുവതി. ഇസ്മാഈല്‍ ബര്‍ദാവി എന്ന കുഞ്ഞും മുഹ്‌സിന്‍ അഹമദ് മുസ്തഫ ബഹ്ജ എന്നയാളുമാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
വടക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ക്വാഡ്‌കോപ്റ്റര്‍ ഡ്രോണ്‍ ആക്രമണത്തിലാണ് മുഹ്‌സിന്‍ കൊല്ലപ്പെടുന്നത്. തെക്കന്‍ ഗസ്സയിലെ റഫയില്‍ അല്‍-മവാസി പ്രദേശത്ത് ഇസ്‌റാഈല്‍ സേനയുടെ വെടിയേറ്റാണ് ഇസ്മയില്‍ അല്‍-ബര്‍ദവില്‍ കൊല്ലപ്പെട്ടത്. മധ്യ ഗസ്സയില്‍ നടത്തിയവെടിവെപ്പിലാണ് 31 കാരിയായ ഫിദ ഖാദര്‍ കൊല്ലപ്പെട്ടത്. നസ്‌റേത്ത് അഭയാര്‍ഥി ക്യാമ്പിന് കിഴക്കായി സലാഹ് അല്‍-ദിന്‍ തെരുവില്‍ ഫലസ്തീനികള്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള അല്‍-അമല്‍ നഗരത്തിലെ അല്‍-അഖ്രാസ് പ്രദേശത്തെ അഭയകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ പീരങ്കിയാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. അല്‍-ബുറൈജ്, അല്‍-മഗസി അഭയാര്‍ഥി ക്യാമ്പുകള്‍ക്കിടയിലുള്ള സലാഹ് അല്‍-ദിന്‍ തെരുവിലെ കൂടാരങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈനിക വാഹനങ്ങള്‍ വെടിയുതിര്‍ത്തതില്‍ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റു.
അല്‍-ബുറൈജില്‍, ബ്ലോക്ക് 12-ലെ അബു അല്‍-റൂസ് കുടുംബത്തിന്റെ വീടിന് നേരെ ഇസ്‌റാഈല്‍ പീരങ്കി ഷെല്‍ പതിച്ചതിനെത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ അല്‍-ബുറൈജിലും കിഴക്ക് തെക്ക് ഖാന്‍ യൂനിസിലും ഇസ്‌റാഈല്‍ പീരങ്കിയാക്രമണം നടത്തി. ഇതോടൊപ്പം അഭയകേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ വെടിവെയ്പ്പും ഉണ്ടായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
