സഊദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ പ്രവർത്തനം പുനരാരംഭിച്ചു, റിപ്പോർട്ട് പുറത്ത് വന്നതോടെ ആഗോള എണ്ണവില ഇടിഞ്ഞു തുടങ്ങി

malayalampress
1 Min Read
  • ക്രൂഡ് ഓയിൽ കയറ്റുമതിക്കായി യാംബു തുറമുഖത്തേക്ക് എണ്ണ ടാങ്കറുകൾ

റിയാദ്: ക്രൂഡ് ഓയിൽ ചെങ്കടൽ തീരത്തെത്തിച്ച് ഹോർമുസ് കടലിടുക്ക് വഴി പോകാതെ തന്നെ ആഗോള കയറ്റുമതിക്കായി ചെയ്യാൻ സഊദി അറേബ്യയെ സഹായിക്കുന്ന ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ’ (East-West Pipeline) വീണ്ടും പ്രവർത്തനസജ്ജമായതായി റോയിട്ടേഴ്സും ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്തു. എണ്ണവിതരണ രംഗത്ത് ലോകത്തിനു തന്നെ ആശ്വാസമാകുന്നതാണ് വാർത്ത. വാർത്ത പുറത്ത് വന്നതിനു പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവുണ്ടായി.

പൈപ്പ്‌ലൈനിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും നിലവിൽ കുറഞ്ഞ അളവിലാണ് ക്രൂഡ് ഓയിൽ പ്രവഹിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വൈകിയോ ശേഷമോ ചെങ്കടൽ തുറമുഖമായ യാംബുവിൽ നിന്ന് ലോഡിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൈപ്പ്‌ലൈൻ വഴി എത്തിക്കുന്ന ക്രൂഡ് ഓയിൽ കയറ്റുമതിക്കായി യാംബു തുറമുഖത്തേക്ക് ടാങ്കറുകൾ എത്തിത്തുടങ്ങിയതായും സൂചനയുണ്ട്.

സെപ്റ്റംബർ 13-നുണ്ടായ ഡ്രോൺ ആക്രമണങ്ങളെത്തുടർന്നാണ് സഊദിയുടെ സുപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ അടച്ചിട്ടിരുന്നത്. ഇത് ആഗോള തലത്തിൽ തന്നെ എണ്ണവില വർധനവിനും പ്രതിസന്ധികൾ രൂക്ഷമാക്കാനും ഇടയാക്കിയിരുന്നു. പൈപ്പ്‌ലൈനിലെ കേടുപാടുകൾ സംഭവിച്ച പമ്പിംഗ് സ്റ്റേഷനെ ഒഴിവാക്കി, സംവിധാനം പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കുന്നതിന് മുൻപായി ഭാഗികമായെങ്കിലും ക്രൂഡ് ഓയിൽ പ്രവാഹം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ സഊദി അരാംകോ നടത്തിവരികയായിരുന്നു. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ക്രൂഡ് ഓയിൽ കൊണ്ടുപോകാൻ ബദൽ മാർഗ്ഗം നൽകുന്നതിനാൽ സഊദി അറേബ്യയുടെ എണ്ണ കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളിൽ ഈ പൈപ്പ്‌ലൈനിന് തന്ത്രപ്രധാനമായ പ്രാധാന്യമാണുള്ളത്.

പൈപ്പ്‌ലൈൻ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള സാധ്യതയും തെളിഞ്ചതോടെ എണ്ണവിലയിൽ ഇടിവുണ്ടായി. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്, സ്പോട്ട് ട്രേഡിംഗിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 2.8 ശതമാനം ഇടിഞ്ഞ് ബാരലിന് 97.55 ഡോളറിലെത്തി; വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) വില 3.1 ശതമാനം ഇടിഞ്ഞ് ബാരലിന് 89.30 ഡോളറിലുമെത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!