വാക്കുതർക്കം: ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു

News Desk
1 Min Read

പാലക്കാട് കൊടുവായൂരിൽ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കൊടുവായൂരിൽ വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠന്റെ ഭാര്യ അനുപ്രിയയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് തന്നെ തുടർന്ന പ്രതി മണികണ്ഠനെ പുതുനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ മണികണ്ഠനും ഭാര്യ അനുപ്രിയയും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാവുകയും, ഇതിനിടെ മണികണ്ഠൻ കൈയിലുണ്ടായിരുന്ന ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്ത് മുറുക്കുകയുമായിരുന്നു. അനുപ്രിയ തൽക്ഷണം മരണപ്പെട്ടു. വൈകുന്നേരത്തോടെയാണ് കൊലപാതക വിവരം നാട്ടുകാർ അറിയുന്നത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചിറ്റൂർ അഞ്ചാംമൈൽ അയാപുച്ചലയിൽ അപ്പുക്കുട്ടന്റെയും ഓമനയുടെയും മകളാണ് കൊല്ലപ്പെട്ട അനുപ്രിയ.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!