96-ാമത് ദേശീയ ദിനം: വർണാഭമായ പരിപാടികൾക്ക് നാളെ ഔദ്യോ​ഗിക തുടക്കമാകും

News Desk
1 Min Read

മദീന: രാജ്യത്തിന്റെ 96-ാമത് ദേശീയ ദിനം ആഘോഷമാക്കാൻ മദീന പ്രവിശ്യ. വർണാഭമായ പരിപാടികൾക്ക് നാളെ ഔദ്യോ​ഗിക തുടക്കമാകും. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ നേതൃത്വത്തിൽ കിങ് സൽമാൻ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലാണ് പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങ് നടക്കുക. രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും ഉണർത്തുന്ന വൈവിധ്യമാർന്ന കലാ, സാംസ്കാരിക പൈതൃക പരിപാടികളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

ദേശീയദിനാഘോഷ പരിപാടിയിൽ അറബിക്, നബാത്തി കവിതകളുടെ ആലാപനം, സൗദി അസ്തിത്വവും പാരമ്പര്യവും പ്രമേയമാക്കിയ നാടകാവീഷ്കാരങ്ങൾ, പ്രത്യേക ഡോക്യുമെന്ററി പ്രദർശനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് സംഗീത രംഗങ്ങൾ ഉൾക്കൊള്ളുന്ന “നമ്മുടെ പ്രതാപത്തിന്റെ രാജ്യം” എന്ന പേരിൽ പ്രത്യേക ഓപ്പറേറ്റയും ആഘോഷത്തിന് മാറ്റുകൂട്ടും. കൂടാതെ സൗദിയുടെ പരമ്പരാഗത പൈതൃക നൃത്തരൂപമായ ‘സൗദി അർദ’യും വേദിയിൽ അരങ്ങേറും.

ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി മദീനയിലെ പൊതു ഇടങ്ങളിലും തെരുവുകളിലും വൻ മുന്നൊരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. പ്രധാന പാതകൾ, പാർക്കുകൾ, പൊതുസ്ക്വയറുകൾ, സർക്കാർ മന്ദിരങ്ങൾ എന്നിവയെല്ലാം സൗദി ദേശീയപതാകയുടെ പച്ചയും വെള്ളയും നിറങ്ങളിലുള്ള ദീപാലങ്കാരങ്ങളാൽ അലങ്കരിച്ചു കഴിഞ്ഞു. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ആഘോഷങ്ങളിൽ പങ്കാളികളാകാൻ സൗകര്യപ്രദമായ രീതിയിലാണ് പൊതുസ്ഥലങ്ങളിൽ വിനോദ-സാംസ്കാരിക പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!