- സംസ്ഥാന എന്‍ആര്‍ഐ അഡൈ്വസറി കമ്മിറ്റിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്
ദോഹ: ജോലി സ്ഥലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്നാരോപിച്ച് ഖത്തറില്‍ തെലങ്കാന സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. നിര്‍മല്‍ ജില്ലയില്‍ നിന്നുള്ള കുന്‍ചെപ്പു ഗണേഷ് (24), ദേശബോയി സമ്പത്ത് (25) എന്നിവരാണ് ഖത്തര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
നിര്‍മല്‍ ജില്ലയിലെ നര്‍സാപുര്‍ മണ്ഡലത്തിലെ രാംപുര്‍ സ്വദേശിയാണ് ഗണേഷ്. സോണ്‍ മണ്ഡലത്തിലെ മദാപുര്‍ സ്വദേശിയാണ് സമ്പത്ത്. ഇരുവരും ഖത്തറിലെ അക്വാ ക്ലീന്‍ ഫെസിലിറ്റീസ് സര്‍വീസസില്‍ ഏകദേശം രണ്ടര വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു.
ജോലി സ്ഥലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്ന സാഹചര്യത്തില്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ഓഗസ്റ്റില്‍ ഖത്തര്‍ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബം പറയുന്നത്. തെലങ്കാന എന്‍ആര്‍ഐ അഡൈ്വസറി കമ്മിറ്റിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.
ഇരുവരുടെയും കുടുംബങ്ങള്‍ സെപ്റ്റംബര്‍ 18ന് കോണ്‍ഗ്രസ് നേതാവ് കുച്ചാടി ശ്രീഹരി റാവുവിനെ സമീപിച്ച് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ശ്രീഹരി റാവു സംസ്ഥാന എന്‍ആര്‍ഐ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മന്ദ ഭീം റെഡ്ഡിയുമായി സംസാരിച്ച് കേസിന്റെ വിശദാംശങ്ങള്‍ കൈമാറി.
ഇരുവരുടെയും മോചനത്തിനും നിയമനടപടികള്‍ക്കും ആവശ്യമായ സഹായം ലഭ്യമാക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
