തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനായുള്ള കൃഷി വകുപ്പിന്റെ കതിര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കും. കതിര്‍ പദ്ധതി വലിയൊരു വിപ്ലവമായി മാറട്ടെയെന്ന് മോഹന്‍ലാല്‍ ആശംസിച്ചു.
കുട്ടികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കതിര്‍ കാര്‍ഷിക ക്ലബ്ബ് പദ്ധതി ഏറെ പ്രാധാന്യമുള്ളതും സന്തോഷകരവുമാണ്. കൃഷിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കാനുള്ള തീരുമാനം പ്രോത്സാഹനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിയാകണം കുട്ടികളുടെ ലഹരി.
മാറ്റം തുടങ്ങേണ്ടത് കുട്ടികളില്‍ നിന്നാണ്. വെര്‍ച്വല്‍ ലോകത്തെ സ്‌ക്രീനുകളില്‍നിന്ന് മാറി മണ്ണിലേക്കിറങ്ങാന്‍ കുട്ടികളും തയ്യാറാകണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തന്റെ മാതാപിതാക്കളുടെ സ്മരണാര്‍ഥം പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും പദ്ധതിക്ക് മോഹന്‍ലാല്‍ വാഗ്ദാനം ചെയ്തു.
മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ കതിര്‍ കാര്‍ഷിക പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
