മഴ തുടരും: അർണബ് ചുഴലിക്കാറ്റിന് സാധ്യത; വ്യാഴാഴ്ച മഴ ശക്തമാകും

News Desk
1 Min Read

തിരുവനന്തപുരം: കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്ക് സാധ്യത. 24-ന് മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ അന്തമാൻ കടലിൽ ശനിയാഴ്ച രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം.

22-ന് അത് അതിതീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. 23-ന് ആന്ധ്രപ്രദേശിന്റെ വടക്കും ഒഡിഷയുടെ തെക്കും തീരത്ത് എത്തും. ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ 2026-ലെ ആദ്യ ചുഴലിക്കാറ്റാവുമിത്. ചുഴലിക്കാറ്റായാൽ ‘അർണബ്’ എന്ന പേരിൽ അറിയപ്പെടും. ബംഗ്ലാദേശ് നൽകിയ പേരാണിത്. സമുദ്രം എന്നാണ് അർഥം.

ന്യൂനമർദത്തിന്റെ തുടക്കത്തിലും അത് കരയിലേക്ക്‌ എത്തുമ്പോഴുമാണ് കേരളത്തിൽ മഴ ശക്തമാവുക. 24-ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!