പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: യുവാവിന് നാലു വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും

News Desk
1 Min Read

കോഴിക്കോട്: പോക്‌സോ കേസില്‍ യുവാവിന് നാലു വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈഗികകാതിക്രമം നടത്തിയ കോഴിക്കോട് പറശ്ശേരി മുക്ക് പൊയിലില്‍ സ്വദേശി അബ്ദുല്‍ റഹ്മാനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്.

2023ല്‍ വീട്ടില്‍ വച്ച് പ്രതി ലൈംഗികമായി ഉപദ്രവിച്ചു എന്ന പോക്‌സോ കേസിലാണ് വിധി പ്രസ്താവിച്ചത്. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് കാര്യം പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

കൊടുവള്ളി പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എസ് ഐ എ പി അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകനായ പി ജെതിന്‍ ഹാജരായി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!