ഇസ്റാഈലിന് രഹസ്യവിവരങ്ങൾ ചോർത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

News Desk
1 Min Read

തെഹ്റാൻ: ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന് വേണ്ടി രഹസ്യങ്ങൾ ചോർത്തിയ നൽകിയ ആളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇസ്ഫഹാൻ പ്രവിശ്യയിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ഇസ്രയേലിന് കൈമാറിയ കുറ്റത്തിനാണ് ഇയാൾക്കെതിരെ വധശിക്ഷ വിധിച്ചത്.

ജൂണിൽ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ 12 ദിവസത്തെ വ്യോമാക്രമണത്തിന് ശേഷമാണ് ഇയാളെ പിടികൂടിയത്. മിസൈൽ താവളങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങൾ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് വിവരങ്ങൾ ഇയാൾ ചോർത്തി നൽകുകയായിരുന്നു.

അതേസമയം ഇറാനെതിരായ ഉപരോധ നടപടികൾ കടുപ്പിക്കുകയാണ് അമേരിക്ക. ഇതിന്റെ ഭാ​ഗമായി ഇസ്താംബുളിൽ പ്രവർത്തിക്കുന്ന ഇറാൻ ബാങ്കിന്റെ ലൈസൻസ് തുർക്കി റദ്ദാക്കി. ഇതിനിടെ സൗദിയിൽ വീണ്ടും വൻ സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് മുന്നറിയിപ്പ് നൽകി.

ഹൂതികളുമായി സംഘർഷം ആരംഭിച്ചശേഷം ആദ്യമായാണ് രാജ്യത്ത് സുരക്ഷ മുന്നറിയിപ്പ് മുഴക്കുന്നത്. പശ്ചിമേഷ്യയിലെ മറ്റിടങ്ങളിൽ ഹൂതികൾ നടത്തുന്ന മിസൈൽ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അപലപിച്ചു. ഹൂതി വിമതർക്ക് ആയുധങ്ങൾ, സൈനിക പരിശീലനം, ധനസഹായം, മറ്റ് സൈനിക സഹായങ്ങൾ എന്നിവ ലഭിക്കുന്നത് തടയാൻ പ്രായോഗിക സഹകരണ വേണമെന്ന് കൗൺസിലിലെ 15 അംഗങ്ങൾ ആവശ്യപ്പെട്ടു.
…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!