ഇൻസ്റ്റയിലൂടെ വലയിലാക്കും, പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ്

malayalampress
1 Min Read

കണ്ണൂർ: പോക്സോ കേസിൽ യുവാവിന് 26 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി സ്വദേശി അനുരാജിനെയാണ് തളിപ്പറമ്പ് പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2024ല്‍ 16കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ച മറ്റൊരു കേസില്‍ തിരുവനന്തപുരം പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ആറ്റിങ്ങല്‍ സബ് ജയിലില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

2022ല്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും അനുരാജിനെതിരെ കേസുണ്ട്. തിരുവനന്തപുരം പോത്തന്‍കോടുള്ള രണ്ടു പെണ്‍കുട്ടികളെയാണ് പ്രണയം നടിച്ച് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

14 വയസുള്ള വിദ്യാര്‍ഥിനികളെ സാമൂഹിക മാധ്യമത്തിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് പെൺകുട്ടികളെ കാണാനായി പോത്തൻകോടെത്തി. വീട്ടുകാരില്ലാത്ത സമയത്താണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!