ഖമിസ് മുഷൈതിലും അബഹയിലും അപകട ഭീഷണി, അപായ സൈറൺ

malayalampress
1 Min Read

അബഹ: ഖമിസ് മുഷൈതിലും അബഹയിലും അപകട ഭീഷണി ഉണ്ടായതിനെ തുടർന്ന് അപായ സൈറൺ മുഴക്കി. എന്നാൽ പിന്നീട്ഖ മിസ് മുഷൈത്ത്, അബഹ എന്നിവിടങ്ങളിലെ അപകടസാധ്യത ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതിനായി തങ്ങൾ നൽകുന്ന നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും പൗരന്മാരും താമസക്കാരും തുടർന്നും പാലിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. അപകടസാധ്യത മുൻനിർത്തി, ശാന്തത പാലിക്കാനും ഔദ്യോഗിക നിർദ്ദേശങ്ങൾ അനുസരിക്കാനും ആവശ്യപ്പെട്ടുകൊണ്ട് ഖാമിസ് മുഷൈത്ത്, അബഹ ഗവർണറേറ്റുകളിൽ ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം ഫോർ എമർജൻസീസ്’ (അടിയന്തര സാഹചര്യങ്ങൾക്കായുള്ള ദേശീയ മുന്നറിയിപ്പ് സംവിധാനം) വഴി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

വീടിനുള്ളിൽ തന്നെ തുടരുക, ജനലുകളിൽ നിന്ന് അകന്ന് സുരക്ഷിതമായ ഒരിടത്തേക്കോ വീടിനുള്ളിലെ സുരക്ഷിതമായ മുറിയിലേക്കോ മാറുക, അപകടം ഒഴിയുന്നത് വരെ വീടോ കെട്ടിടമോ വിട്ട് പുറത്തിറങ്ങാതിരിക്കുക എന്നിവ പാലിക്കണമെന്ന് നിർദേശമുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ നിന്നും ഗ്ലാസ് ഭാഗങ്ങളിൽ നിന്നും അകലം പാലിക്കാനും, ബാൽക്കണികളിലോ കെട്ടിടങ്ങളുടെ മുകൾത്തട്ടിലോ നിൽക്കാതിരിക്കാനും നിർദ്ദേശമുണ്ട്.

കെട്ടിടങ്ങൾക്ക് പുറത്തുള്ളവരോട് ഏറ്റവും അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാനോ അല്ലെങ്കിൽ ഉറപ്പുള്ള തടസ്സങ്ങൾക്ക് പിന്നിൽ അഭയം പ്രാപിക്കാനോ ആവശ്യപ്പെട്ടു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, ഫോട്ടോകൾ എടുക്കാതിരിക്കുക, അപകടകരമായ സ്ഥലങ്ങളിൽ നിന്ന് അകന്നുനിൽക്കുക എന്നിവയുടെ പാലിക്കുന്നതിന്റെ പ്രാധാന്യം സിവിൽ ഡിഫൻസ് എടുത്തുപറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!