മാസ ശമ്പളം 10000 രൂപ, കടുത്ത സാമ്പത്തിക പ്രതിസന്ധി; ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊന്ന് അധ്യാപകൻ

News Desk
1 Min Read

ദിസ്പുർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭാര്യയേയും മൂന്ന് മക്കളെയും വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി അധ്യാപകൻ. അസമിലെ ജോനായിൽ തെലാം ബസാർ പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കേസിൽ 55 കാരനായ ഫിറോസ് അലി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിനുവാര ബീഗം (33), നൈന അക്തർ (13), സാഖിൽ അലി (8), റിജിക (5) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗാംചുക്ക് പ്രൈമറി സ്കൂളിൽ ജോലി ചെയ്യുകയാണ് പ്രതി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി. 10,000 രൂപ വരുമാനം കൊണ്ട് കുടുംബം പുലർത്താൻ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയെയും മക്കളെയും കൊന്നതെന്നും ഫിറോസ് പറഞ്ഞതായി പൊലീസ് അറിയിച്ചു.

കുടുംബത്തിലെ നാല് അംഗങ്ങളെയും കൊലപ്പെടുത്തിയതായി അയാൾ സമ്മതിച്ചുവെന്നും കേസിൽ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു. പൊലീസും ഫോറൻസിക് സംഘവും സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറി‌യാൻ കഴിയുകയുള്ളു എന്ന് പൊലീസ് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!