ഗൾഫ് ഡസ്ക്: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെ തന്റെ സാന്നിധ്യം മിഡില്‍ ഈസ്റ്റിന്റെ നിലനിൽപ്പിനു തന്നെ കാരണമായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ അവകാശവാദം. തൻ അമേരിക്കൻ പ്രസിഡന്റ് ആയത് കൊണ്ടാണ് ഇന്നത്തെ രൂപത്തിൽ മിഡിൽ ഈസ്റ്റ് നില നിൽക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
“ഞാൻ പ്രസിഡന്റല്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ ഒരു മിഡിൽ ഈസ്റ്റ് ഉണ്ടാകുമായിരുന്നില്ല,” ഇതായിരുന്നു ട്രംപ് പറഞ്ഞത്. ഇസ്റാഈലിനെ സംരക്ഷിക്കുന്നതിലും ആണവായുധം നേടുന്നതില്‍ നിന്ന് ഇറാനെ തടയുന്നതിലും ട്രംപിന്റെ പങ്കിന് ആവര്‍ത്തിച്ച് നിലപാടുകൾ പറയുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.
അതേസമയം, ഇറാനെ പരാജയപ്പെട്ടതും ഔദ്യോഗികമായി മരിച്ചുപോയതുമായ രാജ്യമെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഇറാൻ നേതൃത്വത്തിന് നിയന്ത്രണവും സ്പോൺസർഷിപ്പും നഷ്ടപ്പെടുകയും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഇറാന് ഇപ്പൊൾ നാവികസേനയോ വ്യോമസേനയോ ഇല്ലെന്ന് ട്രംപ് തന്റെ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍ പറഞ്ഞു, സമ്പദ് വ്യവസ്ഥ പൂർണ്ണമായ തകരുകയും പ്രാദേശിക കറൻസിയുടെ വാൻ തകർച്ച സൈനിക, പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കാനുള്ള ഭരണകൂടത്തിന്റെ കഴിവില്ലായ്മയും ചൂണ്ടിക്കാണിക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
