വിമാനയാത്രക്കാർക്ക് ബോര്‍ഡിങ് പാസില്ല, എല്‍പിജി വിതരണത്തിലും അപ്ഡേറ്റ്; നാളെ മുതൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

malayalampress
1 Min Read

ന്യൂഡൽഹി: സെപ്തംബര്‍ ഒന്നു മുതല്‍ അഥവാ നാളെ മുതൽ നിരവധി മാറ്റങ്ങളാണ് രാജ്യത്ത് നിലവില്‍ വരുന്നത്. ബോര്‍ഡിങ് പാസ് മുതല്‍ എല്‍പിജി കണക്ഷനില്‍ വരെ മാറ്റങ്ങുണ്ടാവുന്നുണ്ട്. സെപ്തംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങളറിയാം.

വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസില്ല

യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ നേരിടുന്ന സമയനഷ്ടം ഒഴിവാക്കാന്‍ രാജ്യാന്തര യാത്രക്കുള്ള ബോര്‍ഡിങ് പാസ് സ്റ്റാം ചെയ്യുന്നത് ഒഴിവാക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് യാത്രക്കാര്‍ ഇലക്‌ട്രോണിക് ബോര്‍ഡിങ് പാസ് കാണിച്ചാല്‍ മതി.

ഇനിമുതൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി യാത്രക്കാർക്ക് ഇ-ബോർഡിങ് പാസുകൾ കാണിച്ചാൽ മതി. എന്നാൽ പേപ്പർ ബോർഡിങ് പാസുകൾ ഉപയോഗിക്കുന്നവർക്ക് അത് തുടരുകയും ചെയ്യാം. പക്ഷേ, അവയിലും ഇനിമുതൽ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിക്കില്ല. സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സംവിധാനത്തെക്കുറിച്ച് ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ വിമാനത്താവള അധികൃതരോടും എയർലൈനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് പുറമേ ഓരോ മാസവും ഒന്നാം തീയതി ഗ്യാസ് വിലയില്‍ മാറ്റം വരാറുണ്ട്. ഗാര്‍ഹിക, വാണിജ്യ പാചകവാതക വിലയില്‍ സെപ്തംബറില്‍ എന്ത് മാറ്റം വരുമെന്നാണ് എല്ലാവരും കൗതുകത്തോടെ ഉറ്റുനോക്കുന്നത്.

എല്‍പിജി കെവൈസി

എല്‍പിജി ഉടമകള്‍ക്ക് കൈവൈസി പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആണ്. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷനാണ് പൂര്‍ത്തിയാക്കേണ്ടത്. ആഗസ്റ്റ് 31നകം ഇത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ സബ്‌സിഡി എന്നിവ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കും.

ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് പിഴ

ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ വരുമാനമുള്ളവരുടെ ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആണ്. ഈ തീയതിക്കകം ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴശിക്ഷയുണ്ടാകും. ഡിസംബര്‍ 31 വരെയാണ് പിഴയോട് കൂടി ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുക.

ഇതിനായി ലേറ്റ് ഫയലിങ് ഫീസ് നല്‍കണം. പുറമേ ഒരു ശതമാനം പലിശയും. അഞ്ച് ലക്ഷം വരെയുള്ളവര്‍ക്ക് 1,000 രൂപയാണ് ലേറ്റ് ഫീസ്. അഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 5,000 രൂപയും ലേറ്റ് ഫീസ് നല്‍കണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!