സഊദി ഡസ്ക്: സഊദി അറേബ്യയുടെ സ്ഥാപകനായ രാജാവ് അബ്ദുൽ അസീസ് രാജാവിന്റെ സഹോദരൻ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഫൈസൽ അൽ സഊദിന്റെ അപൂർവ ഫോട്ടോ അറബ് മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നു. 123 വർഷങ്ങൾക്ക് മുമ്പ് അഥവാ 1903 മുതലുള്ള അപൂർവ്വ ഫോട്ടോയാണിതെന്നാണ് അനുമാനം.
സഊദി അറേബ്യയെന്ന ഇന്ന് കാണുന്ന ആധുനിക സഊദി അറേബ്യയുടെ ഏകീകരണത്തിനായുള്ള പടപ്പുറപ്പാടിൽ രാജാവ് അബ്ദുൽ അസീസിനൊപ്പം നിരവധി യുദ്ധങ്ങളിലും പ്രചാരണങ്ങളിലും സഹോദരൻ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഫൈസൽ അൽ സഊദ് പങ്കെടുത്തുവെന്നും ചരിത്രം പറയുന്നു.
യുദ്ധങ്ങളിലെ ധൈര്യത്തിനും തന്റെ കഴിവിനും അനുസ്മരിപ്പിച്ച് മുഹമ്മദ് രാജകുമാരൻ “അൽ മുസ്തഫാഖ്” എന്നറിയപ്പെട്ടു. കൂടാതെ “പുരാതനവസ്തുക്കളുടെ ഇടയൻ” എന്നും അദ്ദേഹം അറിയപ്പെട്ടുവെന്നും ചരിത്രം രേഖപ്പെടുത്തുന്നതായി അറബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
