പശ്ചിമേഷ്യയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ വീണ്ടും തുറന്നു തുടങ്ങി; സംഘര്‍ഷത്തിന് അറുതിയാകുന്നുവെന്ന ആശ്വാസം

malayalampress
1 Min Read

ദുബൈ: പശ്ചിമേഷ്യയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ വീണ്ടും തുറന്നു തുടങ്ങി. ഇറാന്‍ – അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് അടച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അമേരിക്കൻ മിഷൻ ഓഫീസുകളാണ് തുറക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര വിദഗ്ധരും കുടുംബാംഗങ്ങളും തിരിച്ചെത്തി തുടങ്ങിയതായി പെന്റഗണ്‍ അറിയിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ മേഖലയിലുള്ള അമേരിക്കയുടെ നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചിരുന്നു.

ഇത്തരം കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയതിന് പിന്നാലെ ആയിരുന്നു നടപടി. ഇതിനിടെ അടിയന്തിര മുന്നറിയിപ്പുകൾ തുടർന്ന് പ്രധാന ഉദ്യോഗസ്ഥരെല്ലാം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. സംഘര്‍ഷം ആരംഭിച്ച് ആറുമാസം പിന്നിടുമ്പോഴാണ് ശ്ചിമേഷ്യയിലെ നയതതന്ത്ര കാര്യാലയങ്ങള്‍ തുറക്കാനുള്ള നടപടി അമേരിക്ക ആരംഭിച്ചത്. കഴിഞ്ഞ ദിവസം അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇസ്‌റാഈൽ – ലെബനോണ്‍ എന്നിവിടങ്ങളിലുമുള്ള നയതന്ത്ര വിദഗ്ധര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് അതത് രാജ്യങ്ങളിലേയ്ക്ക് തിരിച്ചുപോകാന്‍ അമേരിക്ക അനുമതി നല്‍കിയത്. സംഘര്‍ഷത്തിന് അറുതിയുണ്ടാകുമെന്ന സൂചനയാണ് ഈ നീക്കം നല്‍കുന്നത്.

ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നീ എംബസികളിലെ ജീവനകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും തിരിച്ചെത്താം. എന്നാല്‍ കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ 18 വയസ്സിന് മുകളിലുള്ള കുടുംബാംഗങ്ങളെ മാത്രമായിരിക്കും അനുവദിക്കുക. 21 വയസ്സു തികഞ്ഞ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് ലെബനോണില്‍ അനുമതി നല്‍കിയിട്ടുള്ളത്.. നിലവില്‍ നിയന്ത്രിത രീതിയിലാകും നയതന്ത്ര കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുക. സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടുമ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സമയത്ത് നാട്ടിലേക്ക് മടങ്ങിയ അമേരിക്കക്കാരും ഗള്‍ഫ് മേഖലയിലേക്ക് തിരിച്ചെത്തുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!